ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിനു പരിക്ക്
1547087
Thursday, May 1, 2025 1:12 AM IST
ഇരിങ്ങാലക്കുട: കോലോത്തുംപടിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്ക്.
കോലോത്തുംപടി കെഎസ്ഇബി സബ്സ്റ്റേഷനു മുന്നിലാണ് തൃശൂരില്‍നിന്ന് കൊടുങ്ങല്ലൂരിലേക്കു പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചത്.
ബസ് റോഡിന്റെ എതിര്‍വശത്താണ് കിടന്നിരുന്നത്. പരിക്കേറ്റ മണ്ണുത്തി സ്വദേശി കുത്തൂര്‍ വീട്ടില്‍ ജുവലി(24) നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.