കുടുംബനാഥൻ കുഴഞ്ഞുവീണു മരിച്ചു
1546621
Tuesday, April 29, 2025 11:20 PM IST
മുല്ലശേരി: ഗ്രാമപഞ്ചായത്തിലെ മാനിനയിൽ കുടുബനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി മുൻ മുല്ലശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന വെട്ടിയാറ ശേഖരൻ മകൻ പ്രശാന്ത്(50) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പാവറട്ടിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവറട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ മുല്ലശേരി മാനിനയിലുള്ള വസതിയിൽ സംസ്കരിക്കും. ഭാര്യ: ജിഷ. മകൻ: ദേവനന്ദൻ.