കാറ്ററേഴ്സ് അസോ. ധർണ നടത്തി
1546922
Wednesday, April 30, 2025 7:12 AM IST
തൃശൂർ: വിലക്കയറ്റത്തിനെതിരേയും അനധികൃത കാറ്ററിംഗിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസിനുമുന്പിൽ സംഘടിപ്പിച്ച ധർണ അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി കെ.കെ. കബീർ, ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണി എന്നിവർ പ്രസംഗിച്ചു. ധർണയ്ക്കു മുന്നോടിയായി അഞ്ഞൂറിൽപ്പരം അംഗങ്ങൾ അണിനിരന്ന ജാഥയുണ്ടായിരുന്നു. തുടർന്നു ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർക്കു മെമ്മോറാണ്ടം സമർപ്പിച്ചു.