കാ​റ​ളം: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ് ഘാ​ട​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ത​ക​ര്‍​ന്ന 30 റോ​ഡു​ക​ള്‍​ക്കാ​യി 8.39 കോ​ടി രൂ​പ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

കാ​റ​ളം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ എ​കെ​ജി പു​ഞ്ച​പ്പാ​ടം റോ​ഡ് 16 ല​ക്ഷം, ഐ​എ​ച്ച്ഡി​പി കോ​ള​നി റോ​ഡ് 20 ല​ക്ഷം, ചെ​മ്മ​ണ്ട കോ​ള​നി റോ​ഡ് 15 ല​ക്ഷം, മ​ന​പ്പ​ടി വെ​ട്ടി​ക്ക​ര റോ​ഡ് 17 ല​ക്ഷം, ഹെ​ല്‍​ത്ത് സ​ബ് സെ​ന്‍റ​ര്‍ താ​ണി​ശേ​രി റോ​ഡ് 15 ല​ക്ഷം എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്.

ന​ന്തി ഐ​എ​ച്ച്ഡി​പി റോ​ഡ് പ​രി​സ​ര​ത്തു​ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​റ​ളം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന സു​ബ്ര​ഹ്മ​ണ്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ മോ​ഹ​ന​ന്‍ വ​ലി​യാ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ സീ​മ പ്രേം​രാ​ജ്, വൃ​ന്ദ അ​ജി​ത്കു​മാ​ര്‍, ര​ജ​നി ന​ന്ദ​കു​മാ​ര്‍, കാ​റ​ളം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. ഗ്രേ​സി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.