വാടാനപ്പിള്ളിയിൽ മധ്യവയസ്കനു വെട്ടേറ്റു
1546890
Wednesday, April 30, 2025 6:59 AM IST
വാടാനപ്പിള്ളി. അമ്പലനടയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കഴുത്തിലും നെഞ്ചിലും വെട്ടേറ്റ് മധ്യവയസ്കനു ഗുരുതര പരിക്ക്.
പുതുക്കുളം പടിഞ്ഞാറ് സ്വദേശി തേവക്കാട്ടിൽ ബാബു (59) വിനാണ് വെട്ടേറ്റത്. ഇയാളെവാടാനപ്പിള്ളി ആക്ട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടിന് വാടാനപ്പിള്ളി ഭഗവതി ക്ഷേത്രമൈതാനത്തായിരുന്നു സംഭവം.