ദേവാലയങ്ങളിൽ തിരുനാൾ
1547090
Thursday, May 1, 2025 1:12 AM IST
മേലൂർ പള്ളി
മേലൂർ: സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് വികാരി ഫാ. ടോമി കണ്ടത്തിൽ കൊടി ഉയർത്തി. ഇന്ന് 9.30 ന് ദിവ്യബലി: ഫാ. ആൽബിൻ കാർമികത്വം വഹിക്കും.
ഫാ ജോസഫ്പയ്യപ്പിള്ളി സന്ദേശം നൽകും. നേർച്ചസദ്യ വെഞ്ചരിപ്പ്, ഊട്ടുസദ്യ, 4.30 ന് പ്രസുദേന്തിവാഴ്ച, തിരുനാൾ പാട്ടുകുർബാന, ഫാ. സാന്റോ കണ്ണമ്പുഴ കാർമികത്വം വഹിക്കും. ഫാ. സിജൊ വട്ടേക്കാടൻ സന്ദേശം നൽകും. തുടർന്നു പ്രദക്ഷിണം.
വൈന്തല പള്ളി
കാടുകുറ്റി: വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു കൊടിയേറി. കൊടിയേറ്റിനും ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ തിരുക്കർമങ്ങൾക്കും ഫാ. ഡേവിസ് കുടിയിരിക്കൽ കാർമികനായി. ഇന്നുമുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് നടക്കുന്ന ദിവ്യബലിക്കും അനുബന്ധ പ്രാർഥനാശുശ്രുഷകൾക്കും യഥാക്രമം ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. വിൽസൺ മൂക്കനാംപറമ്പിൽ, ഫാ. ഡിന്റോ തെക്കിനിയത്ത് എന്നിവർ നേതൃത്വം നൽകും. തിരുനാൾദിനമായ നാലിന് രാവിലെ 8.30ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്. ഒമ്പതിനു ഫാ. ജോജോ കുറ്റിക്കാടന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. ജിജി കുന്നേൽ വചനസന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.