മേത്തലയിൽ തെരുവുനായ് ആക്രമണം: വൃദ്ധയുടെ ചെവി കടിച്ചുകീറി
1546907
Wednesday, April 30, 2025 6:59 AM IST
കൊടുങ്ങല്ലൂർ: മേത്തലയിൽ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. വയോധികയുടെ ചെവി കടിച്ചെടുത്തു.
ചാമയ്ക്കൽ സോമന്റെ ഭാര്യ ലളിത(70), തേവാലിൽ പ്രദീപ്(65), കിഴ്ത്തോളി കളരിക്കൽ കൃഷ്ണവേദി(36) എന്നിവർക്കാണ് കടിയേറ്റത്. കടുക്കച്ചുവ് ശാസ്ത്രാംപറമ്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്തുനിന്ന പ്രദീപിനെയാണ് നായ ആദ്യം ആക്രമിച്ചത്. പരിസരവാസിയായ ലളിത നായയെ തുരത്തിയൊടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ലളിതയുടെ ചെവി രണ്ടായി മുറിഞ്ഞു. കമ്മൽ നായ കൊണ്ടുപോയതായി ലളിത പറഞ്ഞു.
പരിക്കേറ്റ ലളിതയെ ഗവ. ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.