ആന്ധ്ര, ബിഹാർ മീൽസ്
Wednesday, July 24, 2024 2:52 AM IST
►പ്രതിരോധ മേഖലയ്ക്ക് 6.21 ലക്ഷം കോടി രൂപ. ഇത് ആകെ ബജറ്റിന്റെ 12.9 ശതമാനം.
►കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2.19 ലക്ഷം കോടി രൂപ. ഇതിൽ 1.43 ലക്ഷം കോടി രൂപ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്രസേനകൾക്ക്.
►വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി.
►മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി.
►അഞ്ചു വർഷംകൊണ്ട് നഗരങ്ങളിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഒരു കോടി വീട് നിർമിക്കും.
►കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിളകൾ കർഷകർക്കു ലഭ്യമാക്കും.
►ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഇപിഎഫ് എന്റോൾമെന്റ് പിന്തുണ.
►രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തിനകം ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യമൊരുക്കും.
►കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ.
►ഒരു കോടി വീടുകൾക്കുകൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം.
►പ്രളയദുരിതം നേരിടാൻ ബിഹാറിന് 11,500 കോടി രൂപയുടെ സഹായം.
►പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകളാണ് ഇതിൽ നിർമിക്കുക.
►കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും.
►കാൻസർ രോഗത്തിനുള്ള മൂന്നു മരുന്നുകൾക്കുകൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
►സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണം, വെള്ളി വില കുറയും.
►ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.
►പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും.
►സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ്.
►ആദായനികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല.
►സ്റ്റാർട്ടപ്പുകൾക്ക് ഏയ്ഞ്ചൽ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി.
►വിദേശസ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു.
►പത്തു ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
►അഞ്ചു വർഷംകൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം.
►ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
►ആന്ധ്രപ്രദേശ് തലസ്ഥാന വികസനത്തിന് 15,000 കോടി രൂപ.
►വനിതാ ശക്തീകരണ പദ്ധതികൾക്ക് മൂന്നു ലക്ഷം കോടി രൂപ.