നദിയുടെ ഗതിമാറ്റാൻ ഇന്ത്യ നടത്തുന്ന നീക്കം പ്രകോപനമായി കരുതും: പാക്കിസ്ഥാൻ
Friday, October 18, 2019 12:02 AM IST
ഇസ്ലാമാബാദ്: ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്നു നദികളുടെ അവകാശം പാക്കിസ്ഥാനുണ്ടെന്നും ഒഴുക്കിന്റെ ഗതിമാറ്റാൻ ഇന്ത്യ നടത്തുന്ന ഏതു നീക്കവും പ്രകോപനമായി കരുതുമെന്നും പാക്കിസ്ഥാൻ അറിയിച്ചു.
പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാക് വിദേശകാര്യ ഒാഫീസ് വക്താവ് മുഹമ്മദ് ഫൈസിൽ. പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുമെന്ന് ഹരിയാനിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദി പറഞ്ഞത്.