സൗദിയിൽ വാഹനാപകടം : മൂന്ന് മലയാളി യുവാക്കൾ മരിച്ചു
Friday, September 25, 2020 12:16 AM IST
ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കിഴക്കൻ സൗദിയിലെ ദമാം-അൽഖോബാർ ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.
കോഴിക്കോട് മിനിബൈപാസ് കണ്ണഞ്ചേരിയില്‍ താമസിക്കും പാറക്കാട് മാളിയേക്കല്‍ മുഹമ്മദ് റഫിയുടെ മകന് മുഹമ്മദ് സനദ് (22), വയനാട് കുഞ്ഞോം ചക്കര അബൂബക്കർ-സെലീന ദന്പതികളുടെ മകൻ അൻസിഫ്്(22) താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന് മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്. ഇവർ ഓടിച്ചിരുന്ന ഹ്യുണ്ടായ് കാർ ഹൈവേയിൽ നിന്ന് പാരലൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മൃതദേഹങ്ങൾ ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സബിതയാണ് മുഹമ്മദ് സനദിന്റെ മാതാവ്.സഹോദരങ്ങള്‍: അബിഹ (സോണി), ഇഹ്സാന്‍.
അൻസിഫിന്റെ സഹോദരങ്ങൾ:ആഷിഖ്,അഫ്ന,മുഹമ്മദ്,ഫാത്തിമ.