കാനഡയിൽ മരിച്ച ബലൂച് മനുഷ്യാവകാശ പ്രവർത്തകയുടെ സംസ്കാരം നടത്തി
Tuesday, January 26, 2021 12:39 AM IST
ഇസ്ലാമാബാദ്: കാനഡയിലെ ഒന്റാരിയോ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബലൂച് മനുഷ്യാവകാശ പ്രവർത്തക കരിമ ബലൂച്ച് (37) ന്റെ സംസ്കാരം നടത്തി.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ പ്രതികരിച്ചിരുന്ന ഇവരുടെ സംസ്കാരം കനത്ത സുരക്ഷയിലാണ് ബലൂചിസ്ഥാനിൽ നടത്തിയത്.
ഡിസംബർ 22 ആണ് ഇവരെ കാനഡയിലെ ടൊറന്റോയ്ക്കു സമീപം നദിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.