യാത്രാനിയന്ത്രണം; ഇന്ത്യയെ യുകെ റെഡ് ലിസ്റ്റിൽനിന്നു മാറ്റി
Friday, August 6, 2021 12:19 AM IST
ലണ്ടൻ: ഇന്ത്യയെ യാത്രാ നിയന്ത്രണത്തിനുള്ള റെഡ് ലിസ്റ്റിൽനിന്നു യുകെ അംബറിലേക്ക് മാറ്റി. ഇതിനെത്തുടർന്ന് വാക്സിൻ സ്വീകരിച്ച ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. അംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് യുകെയിൽ എത്തുന്നവർ പത്തുദിവസം വീടുകളിൽ നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ഇന്ത്യയിൽ ഡെൽറ്റ വൈറസ് വ്യാപകമായതോടെ യുകെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.