ഗോത്താബയയ്ക്ക് എതിരായ അവിശ്വാസം പരാജയപ്പെട്ടു
Wednesday, May 18, 2022 1:50 AM IST
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രജപക്സെയ്ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാർലമെന്റിൽ പരാജയപ്പെട്ടു.
തമിഴ് നാഷണൽ അലയൻസിലെ സുമന്ദിരനാണ് പ്രമേയം അവതരിപ്പിച്ചത്. മുഖ്യപ്രതിപക്ഷമായ എസ്ജെബി പിന്തുണച്ചു. 119 പേർ പ്രമേയത്തെ എതിർത്തപ്പോൾ 68 പേർ മാത്രമാണ് അനുകൂലിച്ചത്. എതിർത്തു വോട്ടു ചെയ്തവരിൽ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ഉൾപ്പെടുന്നു.