ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്’.-ഡെന്നീസ് പറഞ്ഞു. പരസ്യത്തിന്റെയും മാർക്കറ്റിംഗിന്റെയും ചുമതല വഹിച്ചിരുന്ന സൂസൻ ഗൂഗിൾ വൈസ് പ്രസിഡന്റുമായിരുന്നു സൂസൻ വോജ്സിക്കി.
20 വർഷത്തിലേറെയായി അവർ ടെക് വ്യവസായത്തിൽ പ്രവർത്തിച്ചു. സൂസൻ വോജിസ്കി ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും നേതാവും സുഹൃത്തുമായിരുന്നുവെന്നും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.