മത്സ്യബന്ധന മേഖലയിലെ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് ഹര്‍ജി
Sunday, November 22, 2020 12:48 AM IST
കൊച്ചി: മത്സ്യബന്ധന മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാരോപിച്ച് കൊല്ലം ജില്ലയിലെ ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
മത്സ്യബന്ധനം, ലേലം, വില്പന, ഗുണനിലവാരം തുടങ്ങിയവയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സെപ്റ്റംബര്‍ 22നാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനു പുറത്തു മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകളെയും നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഓര്ഡിനന്സിലുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.