സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
Friday, August 12, 2022 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ 15നു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.
സെൻട്രൽ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പോലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്കൗട്ട് എന്നിവരുടെ പരേഡിൽ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ചടങ്ങിൽ മുഖ്യമന്ത്രി മെഡലുകൾ സമ്മാനിക്കും.