മസ്റ്ററിംഗ് ജൂൺ 25 മുതൽ
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24നകം വാർഷിക മസ്റ്ററിംഗ് നടത്തണം.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രത്തിനു നൽകണം.