കെഫോണിന് ഒരു ലക്ഷം ഉപയോക്താക്കള്‍
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: കെ ഫോണിന് ഒരു ലക്ഷം ഉപയോക്താക്കളെന്ന നേട്ടം ആഘോഷമാക്കി കെ ഫോണ്‍ ടീം. കെ ഫോണ്‍ ഓഫീസില്‍ നടന്ന ആഘോഷ പരിപാടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കെ ഫോണ്‍ ടീം ഉപഹാരം നല്കി ആദരിച്ചു. സര്‍ക്കാരിന്റെ പിന്തുണയ്ക്കും അനുഭാവ പൂര്‍വമായ സമീപനത്തിനും നന്ദി പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രിയെ ആദരിച്ചത്.
കേരളത്തിന്റെ സ്വപ്ന പദ്ധതി കുറഞ്ഞ സമയത്തിനകം മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുന്നത് സന്തോഷകരമാണെന്നും പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ ടീമിനെ പ്രതിനിധീകരിച്ച് ഇ ആന്‍ഡ് ഐടി വകുപ്പ് സ്പെഷല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കെ ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കെഫോണ്‍ സിടിഒ മുരളി കിഷോര്‍, സിഎഫ്ഒ പ്രേം കുമാര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി. ജിയോ, ജനറല്‍ മാനേജര്‍ മോസസ് രാജ്കുമാര്, മാനേജര്‍ സൂരജ് എന്നിവര്‍ പങ്കെടുത്തു.