ഫാ. ബസീലിയൂസ് വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രേഷിത ചൈതന്യ വാഹകൻ
Tuesday, May 27, 2025 1:03 AM IST
മൂക്കന്നൂർ: ചെറുപുഷ്പ സഭാ സ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ട് വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രേഷിത ചൈതന്യത്തിന്റെ വാഹകനായിരുന്നെന്നു ഗോരഖ്പുർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ തോമസ് തുരുത്തിമറ്റം പറഞ്ഞു.
ഫാ. ബസീലിയൂസ് പാണാട്ടിന്റെ വ്രതവാഗ്ദാന പ്ലാറ്റിനം ജൂബിലി, വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും ബസീലിയൂസ് പാണാട്ട് സിഎസ്റ്റി ചാരിറ്റബിൾ ഫൗണ്ടേഷന്റെ അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തുരുത്തിമറ്റം.
ഫൗണ്ടേഷൻ പ്രസിഡന്റ് പി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. സിഎസ്റ്റി സുപ്പീരിയർ ജനറൽ റവ. ഡോ. ജോജോ ജോസഫ് വരകുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ചെറിയവരാവുക, ചെറിയവരെ ശുശ്രൂഷിക്കുക എന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയ വഴിയിലേക്കുള്ള ആഹ്വാനം നാം ഉൾക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുക്കന്നൂർ ഫൊറോന വികാരി ഫാ. ജോസ് പൊള്ളയിൽ, സിഎസ്റ്റി പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ ഫാ. ജോർജ് ആലുക്ക, ഫാ. സാബു കണ്ടംകെട്ടിയിൽ, ഫാ. ജോൺസൺ വരകപ്പറമ്പിൽ, റവ. ഡോ. ജീജോ ഇണ്ടിപ്പറമ്പിൽ, വികാർ ജനറൽ ഫാ. ജോർജ് ആറാഞ്ചേരി, ലിറ്റിൽ ഫ്ളവർ ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് കൊട്ടാരംകുന്നേൽ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് എം.പി. പൗലോസ് മാടശേരി, സെക്രട്ടറി പവിയാനോസ്, ബേസിൽ ഭവൻ സുപ്പീരിയർ ഫാ. ജോബി ചുള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
മോൺ. വർഗീസ് ഞാളിയത്ത്, സിസ്റ്റർ മരിയ ലിസ് എന്നിവരെ ഈ വർഷത്തെ ബസീലിയൂസ് ഫൗണ്ടേഷൻ അവാർഡു നൽകി ആദരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.