ലഹരിവിരുദ്ധ റാലി; ലോഗോ പ്രകാശനം ചെയ്തു
Tuesday, May 27, 2025 1:03 AM IST
കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്(കെഎഎഐ) 13-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മേയ് 29നു മറൈന്‍ഡ്രൈവ് വാക്വേയില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലിയുടെ ലോഗോ മന്ത്രി കെ.രാജന് പ്രകാശനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ പി.വി. ശ്രീകുമാര്‍, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ പാലറ്റ് മണികണ്ഠന്, പി.ആര്. പ്രമോദ്, ഭാമ രാമചന്ദ്രന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
29നു വൈകുന്നേരം അഞ്ചിന് മറൈന്‍ഡ്രൈവിലെ വാട്ടര്‍ മെട്രോ ടെര്‍മിനല്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കൊച്ചി മെട്രോ റെയില്‍ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം ചെയ്യുന്നത്.