കേസ് ഒതുക്കാന്‍ കൈക്കൂലി: ഇഡി അസി. ഡയറക്ടറുടെ ജാമ്യഹര്‍ജിയില്‍ വിശദീകരണം തേടി
Tuesday, May 27, 2025 1:03 AM IST
കൊച്ചി: കേസ് ഒതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന സംഭവത്തില്‍ വിജിലന്‍സ് പ്രതിയാക്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ജസ്റ്റീസ് ജി. ഗിരീഷിന്റെ ബെഞ്ച് ഹര്‍ജി ജൂണ്‍ അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.നിരപരാധിയാണെന്നും ഗൂഢോദ്ദേശ്യത്തോടെ കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചാണു ഹര്‍ജി.