ഇഡി സമർപ്പിച്ചതു സെൻസർ ചെയ്ത കുറ്റപത്രം: അനിൽ അക്കര
Tuesday, May 27, 2025 1:03 AM IST
തൃശൂർ: ബിജെപി നേതാക്കൾക്കുവേണ്ടി എന്പുരാൻ സിനിമ സെൻസർ ചെയ്തതുപോലെ സിപിഎമ്മിനു ഗുണകരമായ രീതിയിൽ സെൻസർ ചെയ്തതാണു കരുവന്നൂർകേസിലെ ഇഡി കുറ്റപത്രമെന്ന് എഐസിസി അംഗം അനിൽ അക്കര ആരോപിച്ചു.
സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഭാവിയിൽ ഗുണകരമാകുന്ന രീതിയിലാണിത്.
സിപിഎമ്മുമായി അടുത്ത ബന്ധമുള്ള എസ്ടി ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ കേസിലെ പങ്ക് തുറന്നുകാട്ടപ്പെട്ടിരുന്നു. ഇയാൾ കേസിൽ 83-ാം പ്രതിയാണ്. സിപിഎം സെക്രട്ടറിമാർ പാർട്ടിക്കുവേണ്ടി കളവുകാട്ടിയെന്നാണു കുറ്റപത്രം പറയുന്നതെന്നും അനിൽ അക്കര ആരോപിച്ചു.