നേതാക്കൾ അറസ്റ്റിലാകാഞ്ഞത് എന്തുകൊണ്ടെന്ന് ചെന്നിത്തല
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകരുടെ 180 കോടി രൂപ അടിച്ചുമാറ്റിയെന്ന കേസിൽ സിപിഎമ്മിന്റെ മൂന്നു ജില്ലാ സെക്രട്ടറിമാരെ പ്രതിചേർത്ത ഇഡി ഒറ്റയാളെപ്പോലും എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര വലിയ ഒരു സാന്പത്തിക തട്ടിപ്പുകേസിൽ പ്രതിപ്പട്ടികയിൽ ഉള്ളവരെ അറസ്റ്റ് ചെയ്യത്താതിനു കാരണം ബിജെപി - സിപിഎം ഡീലാണ്. ബിജെപിയുടെ രാഷ്ട്രീയ അജൻഡയ്ക്കു സിപിഎം കൂട്ടുനിൽക്കുന്നതോടെ കേസുകൾ ആവിയായി പോകുന്നു. സ്വർണക്കടത്ത് കേസു മുതലുള്ളവ ഇതിന് ഉദാഹരണമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട ഒരു കള്ളക്കടത്ത് കേസിൽ പിന്നീടെന്തു സംഭവിച്ചു എന്നു കണ്ടതാണ്. ഒന്നോ രണ്ടോ അപ്രസക്തരായ ഇടനിലക്കാർ അറസ്റ്റിലായതല്ലാതെ മുഖ്യപ്രതികളൊന്നും അറസ്റ്റിലായില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.