മുഖ്യമന്ത്രിയുടെ യോഗങ്ങൾ മാറ്റി
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങൾ മാറ്റി. കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിലാണിത്.
വ്യാഴാഴ്ച കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ സയൻസ് സെന്റർ ഉദ്ഘാടനം, വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പ്രഫഷണൽ വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, ശനിയാഴ്ച കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖാമുഖം എന്നീ പരിപാടികളാണ് മാറ്റിയത്.