കാലാവസ്ഥ പ്രതികൂലം; എണ്ണ പടരുന്നത് തടയാന്‍ ശ്രമങ്ങള്‍ തുടരുന്നു
Tuesday, May 27, 2025 1:03 AM IST
കൊച്ചി: കൊച്ചിയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലില്‍നിന്ന് എണ്ണപ്പാട പരന്നുള്ള മലിനീകരണം തടയുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സംഭവസ്ഥലത്തു തുടരുന്നു. വിക്രം, സമര്‍ഥ്, സക്ഷം കപ്പലുകളണ് പ്രതിരോധ നടപടികളുമായി രംഗത്തുളളത്.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടയ്ക്കു മേല്‍ തളിക്കുന്ന ജോലികള്‍ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്നാണു ലഭിക്കുന്ന വിവരം.