വിഷു ബംപർ നറുക്കെടുപ്പ് നാളെ
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: പന്ത്രണ്ടു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ഉച്ച കഴിഞ്ഞു രണ്ടിനു നടക്കും.
വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം നാലിനുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്പന വിലയുള്ള വിഷു ബംപർ ടിക്കറ്റുകൾ മൊത്തം ആറു പരന്പരകളിലായാണ് വിപണിയിൽ എത്തിയത്.
ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5,22,050 ടിക്കറ്റുകളും തൃശൂർ 4,92,200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരന്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബംപറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.