പഞ്ചായത്ത് വാര്‍ഡ് വിഭജനം: വിജ്ഞാപനം അന്തിമവിധിക്ക് വിധേയമെന്ന് ഹൈക്കോടതി
Tuesday, May 27, 2025 1:41 AM IST
കൊച്ചി: പഞ്ചായത്ത് വാര്‍ഡ് വിഭജനം അന്തിമവിജ്ഞാപനം അന്തിമവിധിക്കു വിധേയമെന്നു ഹൈക്കോടതി.
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലും കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തിലും സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് ഇറക്കിയിരിക്കുന്ന അന്തിമ വിജ്ഞാപനം ഹൈക്കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നു ജസ്റ്റീസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവിറക്കി.
യുഡിഎഫ് നേതാക്കളായ ബേബി ഓടാമ്പള്ളി, മുഹമ്മദ് കുഞ്ഞു വി.പി., കാപ്പില്‍ മുഹമ്മദ് ഷിയാസ്, തിലകരാജ് തുടങ്ങിയവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജികളിലാണ് ഈ ഉത്തരവ്.