ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റ്; പെട്ടിക്കട മറിഞ്ഞുവീണ് പെണ്‍കുട്ടി മരിച്ചു
Tuesday, May 27, 2025 1:41 AM IST
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിനു സമീപത്തെ പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടി മരിച്ചു.
തിരുമല വാര്‍ഡ് രതീഭവന് ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകള്‍ നിത്യ ജോഷി (18) ആണ് മരിച്ചത്. നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശിന് (24) ഗുരുതര പരിക്കേറ്റു.
ബീച്ചില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി പെട്ടിക്കടയ്ക്കു പിന്നില്‍ കയറി നില്‍ക്കുകയായിരുന്നു ഇരുവരും.