വി. ഉണ്ണിക്കൃഷ്ണൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: ബിജെപി പാലക്കാട് മേഖലാ അധ്യക്ഷനായിരുന്ന വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്ററെ സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു.
എബിവിപി സംസ്ഥാന അധ്യക്ഷൻ, എൻടിയുസംസ്ഥാന അധ്യക്ഷൻ, ഫെറ്റോ സംസ്ഥാന അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2016 ൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലും 2019 ൽ മലപ്പുറം പാർലിമെന്റ് മണ്ഡലത്തിലും മൽസരിച്ചിട്ടുണ്ട്.
2020 മുതൽ മേഖല അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശൂർ ജില്ലാ പ്രഭാരി, പാലക്കാട് ജില്ലാ പ്രഭാരി, കോഴിക്കോട് റവന്യൂ ജില്ലാ ഇൻചാർജ് ചുമതലകൾ വഹിച്ചിട്ടുണ്ട്.