മുഖ്യമന്ത്രിക്കു പിന്നാലെ ഗവർണറുമായി അനുരഞ്ജനത്തിന് മന്ത്രിമാരുമെത്തി
Tuesday, July 22, 2025 3:48 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഗവർണറുമായുള്ള അനുരഞ്ജന സംഭാഷണത്തിനു മന്ത്രിമാരും എത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നോടെയാണ് മന്ത്രിമാർ രാജ്ഭവനിൽ എത്തിയത്. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന ആവശ്യമാണ് പ്രധാനമായി മന്ത്രിമാർ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടിരുന്നു.