കൊച്ചി വിമാനത്താവളത്തിലെ ബോംബ് ഭീഷണി: ഡൽഹി സ്വദേശി അറസ്റ്റിൽ
Tuesday, July 22, 2025 3:48 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ.
ഡൽഹി പട്ടേൽ നഗർ സ്വദേശി നിധിൻ ശർമ (ഖാലിദ്-38) യെയാണു നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കും മേയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിലേക്കും ഭീഷണിസന്ദേശം അയക്കുകയായിരുന്നു.
തുടർന്ന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയാണു നിധിൻ ശർമ. ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സാബുജീ മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.