കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​ത്രം ജീ​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​മാ​​​​യ​​​​തു 84 പേ​​​​ര്‍​ക്കെ​​​​ന്ന് കേ​​​​ന്ദ്ര വ​​​നം-​​​പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രി ഭൂ​​​​പേ​​​​ന്ദ​​​​ര്‍ യാ​​​​ദ​​​​വ്.

ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍ എം​​​​പി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 2024-25 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 67 പേ​​​​രും 2025-26 വ​​​ർ​​​ഷം 17 പേ​​​​രു​​​​മാ​​​​ണ് മ​​​​രി​​​ച്ച​​​​ത്.

ജി​​​​ല്ല​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് നോ​​​​ക്കി​​​​യാ​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്. വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ മ​​​​രി​​​ച്ചാ​​​ൽ ​ല​​​​ഭി​​​​ക്കു​​​​ന്ന ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം പ​​​ത്തു ല​​​​ക്ഷ​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ള്‍​ക്ക് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യും ചെ​​​​റി​​​​യ​ പ​​​​രി​​​​ക്കു​​​​ക​​​​ള്‍​ക്ക് 25,000 രൂ​​​​പ വ​​​​രെ​​​യും ചി​​​​കി​​​​ത്സാ​​​​ സ​​​​ഹാ​​​​യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​കും.


കൃ​​​​ഷി​​​​നാ​​​​ശ​​​​ത്തി​​​​നു ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത് സാ​​​​ങ്കേ​​​​തി​​​​ക മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന തു​​​​ക​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ചോ​​​​ദ്യ​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ മ​​​​ര​​​​ണം ജി​​​​ല്ല തി​​​​രി​​​​ച്ച്

തൃ​​​​ശൂ​​​​ര്‍ 13
മ​​​​ല​​​​പ്പു​​​​റം 11
പാ​​​​ല​​​​ക്കാ​​​​ട് 11
ഇ​​​​ടു​​​​ക്കി 9
കൊ​​​​ല്ലം 8
കാ​​​​സ​​​​ര്‍​ഗോ​​​​ഡ് 7
വ​​​​യ​​​​നാ​​​​ട് 6
എ​​​​റ​​​​ണാ​​​​കു​​​​ളം 4
ക​​​​ണ്ണൂ​​​​ര്‍ 4
കോ​​​​ട്ട​​​​യം 3
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 3
പ​​​​ത്ത​​​​നം​​​​തി​​​​ട്ട 2
ആ​​​​ല​​​​പ്പു​​​​ഴ 2