സ്കൂൾ സുരക്ഷയ്ക്ക് അടിയന്തര ഓഡിറ്റ് നടത്തും: മന്ത്രി
Tuesday, July 22, 2025 3:48 AM IST
പാലക്കാട്: സ്കൂൾസുരക്ഷ മുൻനിർത്തി അടിയന്തര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
സമയബന്ധിതപരിപാടിക്കു രൂപംനൽകുന്നതിനു തന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും. ജൂലൈ 25 മുതൽ പൊതുവിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടു പരിശോധന നടത്തും.