ബീഫ് സൂപ്പ് കഴിക്കുന്നത് ഫേസ്ബുക്കിലിട്ടു; യുവാവിനു മർദനം
Saturday, July 13, 2019 12:52 AM IST
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ചു മുസ്ലിം യുവാവിനു മർദനം. സൂപ്പിന്റെ രുചി വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഫോട്ടോ ഇട്ട മുഹമ്മദ് ഫെയ്സനാണ് (24) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയ്സന്റെ പോസ്റ്റിനെതിരേ ഒരു വിഭാഗം ആൾക്കാർ എതിർപ്പു പ്രകടിപ്പിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.