ശ്രീരാമന്റെ വംശപരന്പര: കൂടുതൽ പേർ രംഗത്ത്
Tuesday, August 13, 2019 11:49 PM IST
ഉദയ്പുർ/ജയ്പുർ: ശ്രീരാമന്റെ വംശപരന്പരയിൽപ്പെട്ടവരെന്ന് അവകാശപ്പെട്ട് മേവാഡ് രാജവംശവും രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസും. കഴിഞ്ഞ ദിവസം ജയ്പുർ രാജകുടുംബാംഗവും രാജ്സമന്ദ് എംപിയുമായ ദിയകുമാരിയും ഇതേകാര്യം അവകാശപ്പെട്ടിരുന്നു.
തന്റെ കുടുംബം ശ്രീരാമന്റെ മകൻ കുശന്റെ വംശപരന്പരയിൽപ്പെട്ടവരാണെന്നു ചരിത്രപരമായി തെളിയിക്കപ്പെട്ടതാണെന്നു മേവാഡ് രാജകുടുംബാംഗം അരവിന്ദ് സിംഗ് പറഞ്ഞു. സൂര്യവംശി രജപുത്രരായ തങ്ങൾ ശ്രീരാമന്റെ വംശപരന്പരയിൽപ്പെട്ടവരാണെന്നും ഇതിന്റെ തെളിവുകൾ വേണമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസ് പറഞ്ഞു.
ശ്രീരാമന്റെ വംശപരന്പരയിൽപ്പെട്ടവർ അയോധ്യയിൽ ജീവിക്കുന്നോണ്ടോയെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതേത്തുടർന്നാണ് അവകാശവാദവുമായി ആളുകൾ രംഗത്തെത്തിയത്