ഡോൾഫി ജേക്കബിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
Friday, August 16, 2019 11:42 PM IST
ന്യൂഡൽഹി: ഈ വർഷത്തെ രാഷ്ട്ര പതിയുടെ വിശിഷ്ട സേവാ മെഡലിന് സി ആർ പി എഫ് ഡെപ്യൂട്ടി കമൻഡാന്റ് ഡോൾഫി ജേക്കബ് അർഹനായി. ജാംഷഡ്പുർ സിആർപിഎഫ് ഡിഐജി സ്റ്റാഫ് ഓഫീസാണ്. കോട്ടയം ജില്ലയിലെ പുലിക്കല്ല് പുളിക്കൽ പി വി ചാക്കോയുടെയും റോസമ്മയുടെയും പുത്രനാണ്. ഇന്ത്യയിലും വിദേശത്തും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷാ പതക്, യു എൻ വിശിഷ്ട സേവാ മെഡൽ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ബിന്ദു ചക്കനാട്ട്, മക്കൾ അയന, അന്ന.