തെരഞ്ഞെടുപ്പ് കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിനു കത്ത്
Friday, August 16, 2019 11:42 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് കത്ത് നൽകിയത്. ഇതിനായി ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്നു കമ്മീഷൻ ആവശ്യപ്പെടുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതി വരുത്താനാണ് ശിപാർശ.
കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും ആധാർ ലിങ്ക് ചെയ്യുന്നതിലൂടെ സാധ്യമാകുമെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. വോട്ടർ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കമ്മീഷൻ നിലപാടെടുത്തിരുന്നത്.