ടിഡിപി മുൻ എംപി എൻ. ശിവപ്രസാദ് അന്തരിച്ചു
Sunday, September 22, 2019 12:56 AM IST
അമരാവതി: തെലുങ്കുദേശം പാർട്ടി(ടിഡിപി) നേതാവും മുൻ ലോക്സഭാംഗവുമായ എൻ. ശിവപ്രസാദ് (68) അന്തരിച്ചു. വൃക്കരോഗ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. ചിറ്റൂർ മണ്ഡലത്തിൽനിന്നു രണ്ടു തവണ ലോക്സഭയിലെത്തി. അവിഭക്ത ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഇൻഫർമേഷൻ, പബ്ലിക് റിലേഷൻ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.