യുപിയിൽ 25,000 ഹോംഗാർഡുകളെ പിരിച്ചുവിട്ടേക്കും
Wednesday, October 16, 2019 12:19 AM IST
ലക്നോ: യുപിയിൽ 25,000 ഹോം ഗാർഡുകളെ പിരിച്ചുവിട്ടേക്കും. വേതനവർധന നടപ്പാക്കാൻ സാധിക്കാത്തതിന്റെ പേരിലാണു ഹോം ഗാർഡുകളെ പിരിച്ചുവിടുന്നത്. തീരുമാനം ചിലപ്പോൾ പിൻവലിച്ചേക്കുമെന്ന് ഡിജിപി ഒ.പി. സിംഗ് പറഞ്ഞു.
ഹോം ഗാർഡുകളുടെ ദിവസവേതനം 500 രൂപയിൽനിന്ന് 672 രൂപയായി സുപ്രീംകോടതി ഉയർത്തിയിരുന്നു. ഇതുമൂലം യുപി സർക്കാരിനു മാസംതോറും 12 കോടിയോളം രൂപ അധികം ബാധ്യതയുണ്ടാകും. പോലീസ് സ്റ്റേഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ഹോം ഗാർഡുകളെ നിയോഗിക്കേണ്ടെന്ന് ഓഗസ്റ്റ് 28നു സർക്കാർ തീരുമാനിച്ചിരുന്നു.