റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനിന് ആദ്യമാസ ലാഭം 70 ലക്ഷം രൂപ
Monday, November 11, 2019 12:39 AM IST
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്സ്പ്രസിന് ആദ്യമാസം 70 ലക്ഷം രൂപ ലാഭം ലഭിച്ചതായി കണക്കുകൾ. ഒക്ടോബർ വരെ 3.70 കോടി രൂപ ടിക്കറ്റ് വില്പനയിൽനിന്ന് ലഭിച്ചു. ലക്നോ-ഡൽഹി റൂട്ടിൽ ഒാടുന്ന തേജസ് എക്സ്പ്രസ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ ഉടമസ്ഥതയിലാണ്.
ഒക്ടോബർ അഞ്ചു മുതലാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. എൺപതു മുതൽ എൺപത്തിയഞ്ചു ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടെന്ന് റെയിൽവേ അറിയിച്ചു.