ഹരിയാന മന്ത്രിസഭ വികസിപ്പിച്ചു
Friday, November 15, 2019 12:56 AM IST
ചണ്ഡിഗഡ്: 10 മന്ത്രിമാരെ ഉൾപ്പെടുത്തി ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ മന്ത്രിസഭ വികസിപ്പിച്ചു.
പുതിയ മന്ത്രിമാരിൽ ആറു പേർക്കു കാബിനറ്റ് പദവിയും നാലു പേർക്ക് സഹമന്ത്രിപദവിയുമാണ്. ഇതോടെ ഹരിയാനയിൽ മന്ത്രിമാരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി ഖട്ടറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും കഴിഞ്ഞ 27നു സത്യപ്രതിജ്ഞചെയ്തിരുന്നു.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ എട്ടു പേർ ബിജെപിക്കാരും രണ്ടു പേർ ജെജെപിക്കാരുമാണ്. ബിജെപിയിലെ കമലേഷ് ധൻഡയാണു മന്ത്രിസഭയിലെ ഏക വനിത.
അനിൽ വിജ്, മുൻ സ്പീക്കർ കൃഷൻപാൽ ഗുജ്ജാർ, മൂൽചന്ദ് ശർമ, ജയ് പ്രകാശ് ദലാൽ, ഡോ. ബൻവാരി ലാൽ, മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ സഹോദരൻ രൺജീത് സിംഗ് എന്നിവരാണു കാബിനറ്റ് മന്ത്രിമാർ.