ജമ്മു കാഷ്മീർ ലഫ്. ഗവർണർ രണ്ട് ഉപദേശകരെ നിയമിച്ചു
Friday, November 15, 2019 12:56 AM IST
ന്യൂഡൽഹി: റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ഫറൂഖ് ഖാൻ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കെ. ശർമ എന്നിവരെ ജമ്മു കാഷ്മീർ ലഫ്. ഗവർണറിന്റെ ഉപദേശകരായി നിയമിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരിന്റെ ലഫ്. ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിനെ ഭരണകാര്യങ്ങളിൽ സഹായിക്കുകയാണ് ഉദ്യോഗസ്ഥരുടെ ദൗത്യം. ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ ഉപദേശകരായിരുന്നു ഇരുവരും.