ഭക്ഷണം സൂക്ഷിച്ച പാത്രത്തിൽ ചത്ത പാന്പ് 50 പേർ ആശുപത്രിയിൽ
Friday, January 24, 2020 12:02 AM IST
ഭുവനേശ്വർ: ഒഡീഷയിൽ സമൂഹസദ്യക്കു ഭക്ഷണം സൂക്ഷിച്ച പാത്രത്തിൽ ചത്ത പാന്പിനെ കണ്ടെത്തി. സദ്യയിൽ പങ്കെടുത്ത അന്പതോളം പേരെ ഛർദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ ത്തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കേന്ദ്രപ്പാറ ജില്ലയിലെ ദേയൂലി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി നടന്ന സമൂഹസദ്യയിൽ പങ്കെടുത്തവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സമൂഹസദ്യക്ക് ഉപയോഗിച്ച പാത്രങ്ങൾ കഴുകുന്നതിനിടെയാണു ചത്ത പാന്പിനെ കണ്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.