ആയുർവേദ ചികിത്സകൻ പങ്കജ് നാരാം അന്തരിച്ചു
Sunday, February 23, 2020 12:04 AM IST
മുംബൈ: വിശുദ്ധ മദർതെരേസയുൾപ്പെടെ പ്രശസ്തരെ ചികിത്സിച്ചിട്ടുള്ള ആയുർവേദ പണ്ഡിതൻ പങ്കജ് നാരാം (65)അന്തരിച്ചു. ദുബൈയിൽനിന്നു മുംബൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനയായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. വിശുദ്ധ മദർ തെരേസയ്ക്കു പുറമേ നെൽസൺ മണ്ഡേല, ദലൈലാമ തുടങ്ങിയവരെയും ചികിത്സിച്ചിട്ടുള്ള പങ്കജ് നാരാം യുഎസ്എ, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആയിരക്കണക്കിനു പേർക്കും രോഗസൗഖ്യം സമ്മാനിച്ചിട്ടുണ്ട്.