പാചകവാതകത്തിനു ക്ഷാമം ഉണ്ടാവില്ല: ഐഒസി
Monday, March 30, 2020 12:16 AM IST
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങൾ തുടർന്നാലും രാജ്യത്ത് പാചകവാതക സിലിണ്ടറിനു ദൗർലഭ്യം ഉണ്ടാകില്ലെന്ന് പൊതുമേഖല കന്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). പെട്രോളിനും ഡീസലിനും ലഭ്യത കുറയില്ല. പെട്രോൾ പന്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, പാചക വാതക സിലിണ്ടറിന്റെ ഉപയോഗത്തിൽ 200 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണെങ്കിലും സിലിണ്ടറിന്റെ ലഭ്യതയും അത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്നും പരമാവധി ഉറപ്പുവരുത്തും.