കാലവർഷം വീണ്ടും സജീവമാകുന്നു
Tuesday, May 26, 2020 12:32 AM IST
പുനെ: കാലവർഷം വീണ്ടും സജീവമാകുന്നതായി സൂചന. ഒരാഴ്ച മുന്പ് ആൻഡമാൻസിലെത്തിയ കാലവർഷം ഇന്നു ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും കൂടി വടക്കു പടിഞ്ഞാറോട്ടു നീങ്ങുമെന്നാണ് സൂചന.
ജൂൺ അഞ്ചിനു കാലവർഷം കേരളത്തിൽ എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. ഇപ്പോഴത്തെ സൂചന കാലവർഷമഴ ഒന്നാംതീയതിക്കടുത്തു വരുമെന്നാണ്.