അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ചത് സിബിഐ അന്വേഷിക്കും
Monday, June 29, 2020 12:32 AM IST
ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളത്ത് പോലീസ് കസ്റ്റഡിയിൽ അച്ഛനും മകനും മരിക്കാനിടയായ കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറുമെന്നു മുഖ്യമന്ത്രി എടപ്പാടി. കെ. പളനിസ്വാമി. തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
മൊബൈൽഫോൺ കടയുടമ ജയരാജ്, മകൻ ഫെനിക്സ് എന്നിവരെ ലോക്ക് ഡൗൺ ലംഘിച്ചെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജൂൺ 23ന് ഇരുവരും കോവിൽപട്ടിയിലെ ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെതിരേ തമിഴ്നാട്ടിൽ വൻ പ്രക്ഷോഭം അലയടിച്ചിരുന്നു.