അതിർത്തിയിലെ രണ്ട് ഔട്ട്പോസ്റ്റുകൾ നേപ്പാൾ നീക്കം ചെയ്തു
Tuesday, July 7, 2020 12:34 AM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് അ​തി​ർ​ത്തി​യി​ൽ നേ​പ്പാ​ൾ പോ​ലീ​സ് സ്ഥാ​പി​ച്ച ആ​റ് ഔ​ട്ട്പോ​സ്റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം നീ​ക്കം ചെ​യ്തു. ധാ​ർ​ച്ചു​ല​യ്ക്കു സ​മീ​പം സ്ഥാ​പി​ച്ച ഔ​ട്ട്പോ​സ്റ്റു​ക​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കം ചെ​യ്ത​ത്. ഇ​ന്ത്യാ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ട്ട​തി​നി​ടെ​യാ​ണു പു​തി​യ സം​ഭ​വ​വി​കാ​സം.

പി​​ത്തോ​​ർ​​ഗ​​ഡ് ജി​​ല്ല​​യി​​ൽ ധാ​​ർ​​ച്ചു​​ല പ​​ട്ട​​ണ​​ത്തെ ലി​​പു​​ലേ​​ഖ് ചു​ര​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന റോ​​ഡ് ഇ​​ന്ത്യ തു​​റ​​ന്നത് നേപ്പാളിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചത്.


പി​​ത്തോ​​ർ​​ഗ​​ഡി​​ലെ കാ​​ലാ​​പാ​​നി, ലി​​പു​​ലേ​​ഖ്, ലിം​​പി​​യാ​​ധു​​ര മേ​​ഖ​​ല​​ക​​ൾ ത​​ങ്ങ​​ളു​​ടേ​​താ​​ണെ​​ന്നു നേ​​പ്പാ​​ൾ അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചു. ഇ​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി പു​​തി​​യ ഭൂ​​പ​​ട​​വും പു​​റ​​ത്തി​​റ​​ക്കി. നേ​​പ്പാ​​ൾ പാ​​ർ​​ല​​മെ​​ന്‍റ് ഇ​​തി​​ന് അം​​ഗീ​​കാ​​ര​​വും ന​​ല്കി. ര​​ണ്ട് ഒൗ​​ട്ട്പോ​​സ്റ്റു​​ക​​ൾ നീ​​ക്കം ചെ​​യ്ത കാ​​ര്യം ധാ​​ർ​​ചു​​ല സ​​ബ് ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്ട്രേ​​റ്റ് അ​​നി​​ൽ​​കു​​മാ​​ർ ശു​​ക്ല സ്ഥി​​രീ​​ക​​രി​​ച്ചു. അ​​തി​​ർ​​ത്തി​​യോ​​ടു ചേ​​ർ​​ന്നു ഉ​​ക്കു, ബ​​ക്ര മേ​​ഖ​​ല​​ക​​ളി​​ലെ ഒൗ​​ട്ട്പോ​​സ്റ്റു​​ക​​ളാ​​ണു നീ​​ക്കം ചെ​​യ്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.