രാജസ്ഥാനിൽ രാഷ്ട്രീയ കുതിരക്കച്ചവടം: ബിജെപി നേതാക്കൾ പിടിയിൽ
Sunday, July 12, 2020 12:23 AM IST
ജയ്പുർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയെ താഴെയിറക്കാൻ കോൺഗ്രസ് എംഎൽഎമാരുമായി കുതിരക്കച്ചവടത്തിനു ശ്രമം നടത്തിയെന്ന് ആരോപിച്ച് രണ്ടുബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരത് മലാനി, അശോക് സിംഗ് എന്നിവരാണു ബീവാറിൽനിന്ന് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ പിടിയിലായത്. ഇതിനിടെ, കുതിരക്കച്ചവടത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർക്കെതിരേ ആന്റികറപ്ഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. ചാക്കിട്ടുപിടിത്തം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് ഗെഹ്ലോട്ട് ആരോപിച്ചു.