മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
Monday, July 13, 2020 12:15 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ പ്രദ്യുമൻ സിംഗ് ലോധി നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിലൽ ചേർന്നു.
ഛത്തർപുർ ജില്ലയിലെ ബാദ മൽഹേര മണ്ഡലത്തെയാണു ലോധി പ്രതിനിധീകരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണു ലോധി ബിജെപി അംഗത്വമെടുത്തത്. നിയമസഭാംഗത്വത്തിൽനിന്നുള്ള ലോധിയുടെ രാജി സ്വീകരിച്ചെന്നു പ്രോടെം സ്പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ലോധി പോയതോടെ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 91 ആയി കുറഞ്ഞു.
മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 കോൺഗ്രസ് എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നതോടെയാണു കമൽനാഥ് നേതൃത്വം നല്കിയ കോൺഗ്രസ് സർക്കാർ വീണത്. 230 അംഗ സഭയിൽ ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്.